ad
Deshabhimani

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 17 വർഷം കഠിനതടവ്

jail new

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 02, 2026, 08:44 AM | 1 min read

തലയോലപ്പറമ്പ് : തനിച്ചുതാമസിക്കുന്ന 66 വയസ്സു പ്രായമുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 17 വർഷം തടവ് ശിക്ഷയും 31,000 രൂപ പിഴയും ചുമത്തി. വടയാർ വില്ലേജ് തലയോലപ്പറമ്പ് പഞ്ചായത്തിൽ കിഴക്കേപ്പുറം പാടം ഭാഗത്ത് നടുത്തുരുത്തെൽ തിലകന്റെ മകൻ വിഷ്ണു തിലകൻ (28) ആണ് പ്രതി. പിഴത്തുകയുടെ പകുതി കേസിലെ അതിജീവിതക്ക് നൽകാൻ കോടതി വിധിയിൽ പ്രസ്താവിച്ചു.


2023 ൽ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് രഞ്ജിത്‌ കൃഷ്ണൻ ശിക്ഷ വിധിച്ചത്. 19 സാക്ഷികളും 14 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home