ad
Deshabhimani

ഓസ്ട്രേലിയക്ക് തകർപ്പൻ ജയം; ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റൺസിനും തോൽപ്പിച്ചു

aus win

10 വിക്കറ്റ് നേടിയ സ്റ്റാർക്ക്

വെബ് ഡെസ്ക്

Published on Aug 23, 2026, 11:19 AM | 1 min read

മക്കെയ്: മിച്ചൽ സ്റ്റാർക്കിന്റെ മിന്നുന്ന ബൗളിങ്ങിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ഇന്നിങ്സിന്റെയും 51 റൺസിന്റെയും തകർപ്പൻ ജയം. ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 64 റൺസിനും രണ്ടാം ഇന്നിങ്സിൽ 95 റൺസിനും ഓൾ ഔട്ടായിരുന്നു.


ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് കൂടി നേടി മത്സരത്തിൽ 10 വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് ഇന്നിങ്‌സുകളിലായി 6 വിക്കറ്റും നഥാൻ ലയൺ മൂന്ന് വിക്കറ്റും നേടി.


ഷൊറിഫുൽ ഇസ്ലാമിന്റെ 11 ഓവറിൽ 35 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ പ്രകടനം ഓസ്‌ട്രേലിയയെ 210 റൺസിൽ ഒതുക്കാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലും തുടർന്ന ഓസ്‌ട്രേലിയയുടെ മികച്ച ബൗളിങ് ബംഗ്ലാദേശിനെ ഇന്നിങ്സ് തോൽവിയിലേക്ക് തള്ളിവിട്ടു.


ഓസ്ട്രേലിയയുടെ ബാറ്റിങ്ങിൽ കാമറൂൺ ഗ്രീൻ 67 റൺസെടുത്തപ്പോൾ സ്റ്റീവൻ സ്മിത്ത് 42 റൺസ് നേടി. മറുവശത്ത് ബംഗ്ലാദേശിനായി രണ്ടാം ഇന്നിങ്സിൽ നജ്മുൽ ഹൊസൈൻ ഷാന്റോ 31 റൺസും മുഷ്ഫിഖുർ റഹീം പുറത്താകാതെ 29 റൺസും നേടി. എന്നാൽ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായതോടെ ബംഗ്ലാദേശിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.


ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഓസ്ട്രേലിയയെ തോൽപ്പിച്ചതിന് പിന്നാലെയാണ് മക്കേയിൽ ആതിഥേയരുടെ ശക്തമായ തിരിച്ചുവരവ്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home