ക്രിമിനൽ എംഎൽഎയ്ക്ക് പുറത്തിറങ്ങണം; മാങ്കൂട്ടത്തിലിനെ കൂടെനിർത്താൻ കോൺ​ഗ്രസ്

Shafi Parambil Rahul Mamkootathil

ഷാഫി പറമ്പിലിനൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ | File Photo

വെബ് ഡെസ്ക്

Published on Aug 29, 2025, 12:00 PM | 1 min read

പാലക്കാട്: ​ഗുരുതര ലൈം​ഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിലെത്തിക്കാൻ കോൺ​ഗ്രസ് നീക്കം. രാഹുലിനെ പാലക്കാട്ടെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ എ ​ഗ്രൂപ്പിന്റെ രഹസ്യയോ​ഗം ചേർന്നു. വിവിധ ക്ലബുകളുടെയും അസോസിഷേനുകളെയും പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് ആലോചന.


രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പാർടിയുടെ പ്രാഥമിക അം​ഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തെന്നും സംരക്ഷിക്കില്ലെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും വാദിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ക്രിമിനൽ എംഎൽഎയെ കൂടെനിർത്താനുള്ള കോൺ​ഗ്രസിന്റെ നീക്കം. സമാനതകളില്ലാത്ത ആരോപണങ്ങളും പരാതികളും നേരിടുന്ന എംഎൽഎയെ ഷാഫി പറമ്പിലും പ്രതിപക്ഷനേതാവ് വി ഡി സതീശനും സംരക്ഷിക്കുന്നതിൽ കോൺ​ഗ്രസിൽ തന്നെ അമർഷമുണ്ട്.


ആരോപണങ്ങൾ ഉയർന്നപ്പോൾ മുതൽ പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎയ്ക്കെതിരെ ഉയരുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങിയിട്ടില്ല. പീഡനപരാതികളിൽ കഴിഞ്ഞ ദിവസം രാ​ഹുലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. രാഹുൽ ലൈം​ഗികമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ​ഗർഭഛിദ്രം നടത്തിയെന്നുമുള്ള പരാതികൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home