ലൈംഗികാതിക്രമം: ആർഎസ്എസ് നേതാവിനെതിരെ കേസെടുക്കും

തിരുവനന്തപുരം: ആർഎസ്എസ് ക്യാമ്പിൽ നേരിട്ട ലൈംഗികാതിക്രമം വെളിപ്പെടുത്തി കോട്ടയം വഞ്ചിമല സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർഎസ്‌എസ് നേതാവ് നിതീഷ് മുരളീധരനെതിരെ കേസെടുക്കും. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് പൊന്‍കുന്നം പൊലീസും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തമ്പാനൂര്‍ പൊലീസുമായിരിക്കും കേസെടുക്കുക.
നിധീഷിന്റെ പേര് വെളിപ്പെടുത്തി ആത്മഹത്യ ചെയ്യുന്നതിന് മുൻപായി അനന്തു ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോ തെളിവായി സ്വീകരിക്കാമെന്ന് സീനിയർ എപിപി മനു കല്ലമ്പള്ളി പൊലീസിന് നിയമോപദേശം നൽകി. നേരത്തെ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിൽ എൻ എം എന്നായിരുന്നു നിധീഷിനെ അനന്തു വിശേഷിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തന്നെ ചൂഷണം ചെയ്തത് ആർഎസ്എസ് നേതാവായ നിധീഷ് മുരളീധരൻ ആണെന്ന് വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നത്.
നിധീഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു. ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് നിധീഷ്. ഇയാൾക്ക് കാഞ്ഞിരപ്പള്ളിക്ക് സമീപം ഒരു വ്യാപാര സ്ഥാപനമുണ്ട്. ഇത് ദിവസങ്ങളായി തുറന്നിട്ടെന്ന് നാട്ടുകാർ പറഞ്ഞു.
ആർഎസ്‌എസ് ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്നത് കടുത്ത ലൈംഗിക പീഡനങ്ങളാണെന്നാണ് അനന്തു മരണമൊഴിയിൽ പറയുന്നത്.









0 comments