വിൻസെന്റ്, എൽദോസ്.... മൂന്നാമൻ രാഹുൽ

എം വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി, രാഹുൽ മാങ്കൂട്ടത്തിൽ

റഷീദ് ആനപ്പുറം
Published on Dec 05, 2025, 04:57 PM | 2 min read
എംഎൽഎ സ്ഥാനത്തിരുന്ന് സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിൽ രാഹുൽ മാങ്കുട്ടത്തിൽ ഒറ്റയ്‌ക്കല്ല, മുൻഗാമികൾ വേറെയുമുണ്ട് കോൺഗ്രസിൽ. എം വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവരെ മറന്നോ? ഇരുവരും കോൺഗ്രസ് എംഎൽഎമാരായിരിക്കെ പീഡന കേസിൽ പ്രതികളായവരാണ്. വിൻസെന്റും എൽദോസും ജയിലിലും കിടന്നു. ഇരുവരും നിലവിൽ എംഎൽഎമരാണ്.
തിരുവനന്തപുരം
എംഎൽഎ സ്ഥാനത്തിരുന്ന് സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിൽ രാഹുൽ മാങ്കുട്ടത്തിൽ ഒറ്റയ്‌ക്കല്ല, മുൻഗാമികൾ വേറെയുമുണ്ട് കോൺഗ്രസിൽ. എം വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവരെ മറന്നോ? ഇരുവരും കോൺഗ്രസ് എംഎൽഎമാരായിരിക്കെ പീഡന കേസിൽ പ്രതികളായവരാണ്. വിൻസെന്റും എൽദോസും ജയിലിലും കിടന്നു. ഇരുവരും നിലവിൽ എംഎൽഎമരാണ്. കോൺഗ്രസ് എംഎൽഎ ആയിരിക്കെ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെയും പീഡന കേസുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് മറുകണ്ടം ചാടി. നിലവിൽ ബിജെപി ദേശീയ വൈസ്‌പ്രസിഡണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനുമാണ് അബ്‌ദുല്ലക്കുട്ടി.
കോൺഗ്രസ് എംഎൽഎ ആയിരിക്കെ എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെയും പീഡന കേസുണ്ടായിരുന്നു. അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് മറുകണ്ടം ചാടി. നിലവിൽ ബിജെപി ദേശീയ വൈസ്‌പ്രസിഡണ്ടും ഹജ്ജ് കമ്മിറ്റി ചെയർമാനുമാണ് അബ്‌ദുല്ലക്കുട്ടി.
51 കാരിയായ അയൽവാസിയെ പീഡിപ്പിച്ച കേസിലാണ് കോവളം എംഎൽഎ വിൻസെന്റ് അകത്തായത്. തന്നെ പീഡിപ്പിച്ചതായി സ്‌ത്രീ നെയ്യാറ്റിൻകര കോതിയിൽ മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നൽകിയിരുന്നു. തുടർന്നാണ് അറസ്‌റ്റ്. ഏറെകാലം ജയിലിൽ കിടന്ന ശേഷമാണ് വിൻസെന്റ് പുറത്തിറങ്ങിയത്. എൽദോസിനെതിരെ അധ്യാപികയാണ് പീഡന പരാതി നൽകിയത്. അടിമലത്തുറയിലെ ഒരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. കോവളത്ത് എത്തിച്ച് വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ടായിരുന്നു. എംഎൽഎ ഓഫീസ് പൂട്ടി മുങ്ങിയ എൽദോസിനെ ദിവസങ്ങൾക്ക് ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്. അധ്യാപിക മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നൽകിയിരുന്നു.
സോളാർ കേസിലെ ഇരയായ യുവതിയാണ് അക്കാലത്ത് കോൺഗ്രസ് എംഎൽഎ ആയിരുന്ന എ പി അബ്‌ദുല്ലകുട്ടിക്കെതിരെ പരാതി നൽകിയത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചക്കെന്ന് പറഞ്ഞ് തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിലെ റൂമിൽ വളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തു എന്നാണ് പരാതി. യുഡിഎഫ് സർക്കാരിന്റ കാലത്ത് കൻഡോവ്‌മെന്റ് പൊലീസ് സ്‌റ്റേഷനിൽ അതിജീവിത നേരിട്ട് എത്തി പരാതി നൽകി. പിന്നീട് മജിസ്‌ട്രേറ്റിനും രഹസ്യമൊഴി നൽകി. എന്നാൽ എംഎൽഎയെ സഹായിക്കുന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സ്വീകരിച്ചത്. പിന്നീട് ഇരയുടെ പരാതിയിൽ കേസ് സിബിഐ ഏറ്റെടുത്തു. അബ്‌ദുല്ലക്കുട്ടിയുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ അദ്ദേഹത്തിന് സിബിഐ ക്ലീൻചിറ്റ് നൽകി. കേന്ദ്ര സ്വാധീനം ഉപയോഗിച്ചാണ് ഇതെന് വിമർശനം ഉയർന്നിരുന്നു.








0 comments