കുസാറ്റ് തിരിച്ചുപിടിച്ച് എസ്എഫ്ഐ

കൊച്ചി: കുസാറ്റ് തിരിച്ചുപിടിച്ച് എസ്എഫ്ഐ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ 190 സീറ്റിൽ 105ഉം നേടിയാണ് എസ്എഫ്ഐയുടെ വിജയം.
കഴിഞ്ഞ വർഷം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് കുസാറ്റ് നഷ്ടമായിരുന്നു. 15 ജനറൽ സീറ്റുകളിൽ 13 സീറ്റുകൾ നേടി കെഎസ്‍യു ആണ് വിജയിച്ചത്. മുപ്പത് വർഷങ്ങൾക്കുശേഷം കൈവിട്ടുപോയ കോട്ട എസ്എഫ്ഐ ഇത്തവണ തിരിച്ചുപിടിച്ചു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 19ന് നടക്കും.








0 comments