ad
Deshabhimani

പൂച്ചയിൽനിന്ന് പേവിഷബാധയേറ്റു; എഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചതിൽ കണ്ടെത്തൽ

Sanha Meharin

സൻഹ മെഹ്റിൻ

വെബ് ഡെസ്ക്

Published on May 06, 2026, 03:55 PM | 1 min read

തൃശൂർ: തൃശൂരിൽ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിക്കാൻ കാരണം പേവിഷബാധയേറ്റതാണെന്ന് നി​ഗമനം. താഴപ്ര സ്വദേശി സൻഹ മെഹ്റിൻ ഏപ്രിൽ 28നാണ് മരിച്ചത്. വീട്ടിലെ പൂച്ചയിൽനിന്നുണ്ടായ പേവിഷബാധയാകാമെന്നാണ് സംശയം. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരോട് വാക്സിൻ എടുക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.


ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് കുട്ടി കുഴഞ്ഞുവീണത്. വായിൽനിന്ന് നുരയും പതയും വന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിലാണ് കുട്ടിക്ക് പേ വിഷബാധ ഏറ്റിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ സൻഹയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വളർത്തുപൂച്ചകൾ ഉള്ളതായി കണ്ടെത്തി. ഇവയുമായി അടുത്തിടപെട്ടപ്പോൾ വിഷബാധ ഏറ്റിരിക്കാമെന്നാണ് കരുതുന്നത്.


താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെയും സഫ്‌നയുടെയും മകളാണ് സൻഹ. സഹോദരൻ: സഹൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home