ad
Deshabhimani

20 അടി താഴ്ചയിലേയ്ക്ക് സൈക്കിൾ മറിഞ്ഞു; ഏഴാം ക്ലാസുകാരി മരിച്ചു

Student

റിഹാന കാതറിൻ ആൻഡ്രൂസ്

വെബ് ഡെസ്ക്

Published on Jun 22, 2026, 08:57 AM | 1 min read

കാക്കനാട്: സൈക്കിൾ 20 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഏഴാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ളാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് ആണ് മരിച്ചത്. സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെയാണ് റോഡിൽ നിന്ന് താഴ്ചയിലേയ്ക്കു വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിലാണ് അപകടം നടന്നത്.


സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ന്നപറമ്പിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിഹാനയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. മാവേലിപുരം റീനാസ് ശിക്ഷാ നികേതൻ സ്കൂൾ നടത്തിപ്പുകാരാണ് റിഹാനയുടെ മാതാപിതാക്കൾ. റിഹാൻ ആൻഡ്രൂസ്, അയാൻ ആൻഡ്രൂസ് എന്നിവരാണ് സഹോദരങ്ങൾ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home