print edition 11 പന്തിൽ 50; റെക്കോഡിട്ട് വൈഭവ്

വൈഭവ് സൂര്യവംശി
ധാംബുള്ള: ഇന്ത്യൻ ക്രിക്കറ്റിലെ അത്‌ഭുതബാലൻ വൈഭവ് സൂര്യവംശി വീണ്ടും റെക്കോഡിട്ടു. ത്രിരാഷ്‌ട്ര ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ എ ടീമിനായി ശ്രീലങ്ക എ ടീമിനെതിരെ 11 പന്തിൽ അർധസെഞ്ചുറി തികച്ചാണ് പതിനഞ്ചുകാരന്റെ നേട്ടം.
ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറിയാണ്. 2005ൽ ശ്രീലങ്കയുടെ കൗശല്യ വീരരത്‌നെ 12 പന്തിൽ നേടിയ റെക്കോഡാണ് മറികടന്നത്. ഇന്ത്യ ജേതാക്കളായ മത്സരത്തിൽ 29 പന്തിൽ 94 റൺ നേടി വൈഭവ് ‘മാൻ ഓഫ് ദി മാച്ചായി’. എട്ട് സിക്‌സറും പത്ത് ഫോറുമാണ് ഇന്നിങ്സിൽ.










0 comments