ഖത്തറിലെ പ്രകൃതിവാതക ഹബ്ബിൽ വൻ സ്ഫോടനം; 54 തൊഴിലാളികൾക്ക് പരിക്ക്, 18 പേരെ കാണാതായി

പ്രകൃതിവാതക ഹബ്ബിലുണ്ടായ പൊട്ടിത്തെറി (Photo: OSGINT)
ദോഹ: ഖത്തറിലെ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ (Ras Laffan) വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റു. 18 പേരെ കാണാതായി. ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്.
ഇൻഡസ്ട്രിയൽ ഏരിയയിലെ ബാർസാൻ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്‌ഫോടനവും പിന്നാലെ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. ആയതിനാൽ സ്‌ഫോടനം ആഗോള ഊർജ്ജ വിപണിയിൽ പ്രതിസന്ധിക്ക് വഴിവെച്ചേയ്ക്കാമെന്നാണ് വിവരം. നേരത്തെ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടർന്ന് ഖത്തറിന് തങ്ങളുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.









0 comments