ലോറിയും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: ലോറിയും ഇലക്ട്രിക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ബല്ലാ കടപ്പുറത്തെ സി എച്ച് മുഹമ്മദ്കുഞ്ഞി (62) ആണ് മരണപ്പെട്ടത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.
ഒരാഴ്ച മുൻപ് പുല്ലൂർ ദേശീയപാതയിലായിരുന്നു അപകടം സംഭവിച്ചത്. മുഹമ്മദ് കുഞ്ഞി ഓടിച്ചിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments