Deshabhimani

പ്രത്യേക
ട്രെയിൻ
സർവീസ്

train
വെബ് ഡെസ്ക്

Published on Nov 20, 2026, 12:30 AM | 1 min read

തിരുവനന്തപുരം : ദക്ഷിണ റെയിൽവേ തിരുവനന്തപുരം സെൻട്രലിനും ആന്ധ്രാപ്രദേശിലെ മന്ത്രാലയം റോഡ്‌ സ്റ്റേഷനും ഇടയിൽ പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ – മന്ത്രാലയം റോഡ് എക്സ്പ്രസ് സ്പെഷ്യൽ 22ന്‌ പകൽ 12.40-ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് 23ന്‌ പകൽ 2.15-ന് മന്ത്രാലയം റോഡിൽ എത്തിച്ചേരും.

മന്ത്രാലയം റോഡ് – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ 24ന്‌ രാവിലെ 10.30-ന് മന്ത്രാലയം റോഡിൽനിന്ന് പുറപ്പെട്ട് വ്യാഴം പകൽ 12.30-ന് തിരുവനന്തപുരം സെൻട്രലിൽ തിരിച്ചെത്തും. ​വർക്കല ശിവഗിരി, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ. പ്രത്യേക ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ 20ന്‌ രാവിലെ എട്ടിന്‌ ആരംഭിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home