ഉൾവനത്തിലെ ഉന്നതികൾ; ഭയപ്പെടുത്തി ആനക്കൂട്ടം: ഒരു അധ്യാപകന്റെ സെൻസസ് യാത്ര

പത്തനംതിട്ട: സെൻസസ് ഡ്യൂട്ടിയുടെ തിരക്കിലാണ് കേരളത്തിലെ അധ്യാപകർ. പലവിധ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കേരളത്തിൽ അധ്യാപകർ സെൻസസ് ഡ്യൂട്ടി പൂർത്തിയാക്കുന്നത്. ഇവിടെ പത്തനംതിട്ടയിൽ പെരുനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സെൻസസ് ഡ്യൂട്ടി ലഭിച്ച അധ്യാപകന്റെ വിശേഷങ്ങളാണ് പറഞ്ഞുവരുന്നത്. സാഹസീകതയാൽ സമ്പന്നമായ സുഭീഷ് കെ എമ്മിന്റ സെൻസസ് ഡ്യൂട്ടി തീർത്തും വ്യത്യസ്തമാണ്.
ഉൾവനത്തിലെ ഉന്നതികൾ മുതൽ ശബരിമല വരെയുള്ള സെൻസസ് ഡ്യൂട്ടിയാണ് സുഭീഷിന് പൂർത്തിയാക്കാനുള്ളത്. അട്ടത്തോട് സർക്കാർ ട്രെെബൽ സ്കൂൾ അധ്യാപകനാണ് സുഭീഷ്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമാണ് പ്രദേശം. സുഭീഷാണ് ശബരിമല ശ്രീകോവിലിനുൾപ്പെടെ നമ്പറിട്ടത്.
യാത്രയിലുണ്ടായ ചില അനുഭവം ഇങ്ങനെ, സന്നിധാനം കഴിഞ്ഞ് ആദിവാസി ഉന്നതികളുണ്ട്. കിലോമീറ്ററുകളേോളം ദൂരത്താണതുള്ളത്. അവിടെ പോകുന്ന വഴിയിൽ രണ്ട് തവണ ആനക്കൂട്ടത്തിനിടയിൽ പെട്ടുപോയിട്ടുണ്ട് . രണ്ട് പ്രാവശ്യമാണ് അപകടമുണ്ടായത്. വനപാലകർ കൂടെയുണ്ടായിരുന്നു. എങ്കിലും വല്ലാത്ത പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഇത്ര ദൂരം കഷ്ടപ്പെട്ട് എത്തുമ്പോൾ ചില ഉന്നതിയിൽ ആളുകൾ ഉണ്ടാകില്ല. തുടർന്ന് വീണ്ടും വീണ്ടും അവിടേക്ക് പോകേണ്ടി വന്നിട്ടുണ്ട്.
പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, ശബരിമല സന്നിധാനം മുതൽ ശ്രീകോവിൽ വരെ നമ്പറിടാനുള്ള അവസരവും ലഭിച്ചതോടെ ഏറ്റവും സംതൃപ്തിയോടെയായിരുന്നു അദ്ദേഹം തന്റെ ജോലി ചെയ്ത് തീർത്തത്.കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് സുഭീഷ്.









0 comments