ad
Deshabhimani

print edition ന്യൂസ് റൂമുകൾ കോർപറേറ്റുകളും ഉപരിവർഗവും കൈയടക്കി: സീമ ചിഷ്തി

seema chishti
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കോർപറേറ്റുകളും ഉപരിവർഗവും ചേർന്ന്‌ രാജ്യത്തെ ന്യൂസ് റൂമുകൾ കൈയടക്കിയെന്നും സ്വതന്ത്രമായ ചെറുമാധ്യമങ്ങളാണ്‌ നമുക്ക്‌ വേണ്ടതെന്നും ‘ദ വയർ’ എഡിറ്റർ സീമ ചിഷ്തി. മാധ്യമപ്രവർത്തകനായിരുന്ന എൻ നരേന്ദ്രനെ അനുസ്‌മരിച്ച്‌ സുഹൃത്‌ കൂട്ടായ്‌മയൊരുക്കിയ അനുസ്‌മരണ പരിപാടിയിൽ ‘മാധ്യമരംഗം, ജന്തർ മന്തറിനിപ്പുറം’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അവർ. ചെറിയ ശബ്ദങ്ങൾ വലിയ മാധ്യമങ്ങൾ അവഗണിക്കും. എന്നാൽ, ചെറുമാധ്യമങ്ങൾ അവയേറ്റെടുക്കും. പക്ഷപാതം തെറ്റാണെന്നും വസ്തുനിഷ്ഠതയാണ്‌ ശരിയെന്നും ശരിക്കൊപ്പം നിൽക്കണമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കണമെന്നും കരുതുന്നവയാണ് ചെറുമാധ്യമങ്ങൾ.


ഒരു രാഷ്ട്രം അതിനോടുതന്നെ സംസാരിക്കുന്നതാണ് വൃത്താന്തപത്രമെന്ന നിർവചനം 1990-കളോടെ അപ്രസക്തമായി. സമൂഹത്തിന്‌ വിവരങ്ങൾ നൽകുക, സംവാദങ്ങൾക്ക്‌ വേദിയൊരുക്കുക, ജനങ്ങളിൽ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയ മാധ്യമധർമമെല്ലാം പോയി. മാധ്യമങ്ങൾ ഭരണകൂടത്തിന്റെ പിടിയിലമർന്നു. ‘ഗോദി മീഡിയ’യുടെ അന്ത്യത്തിനാണ്‌ ജന്തർമന്തർ സമരം സാക്ഷ്യംവഹിച്ചതെന്നും സീമ ചിഷ്തി പറഞ്ഞു.


എൻ മാധവൻകുട്ടി മോഡറേറ്ററായി. നിലംപൊത്തുന്ന (ജനാധിപത്യത്തിന്റെ) നാലാംതൂണ്’ പത്രാധിപരെ കാണാനില്ല, സമൂഹമാധ്യമങ്ങളും ബദൽമാധ്യമസാധ്യതകളും എന്നീ സെമിനാറുകളും നടന്നു. ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ, പ്രൊഫ. കെ പി ശങ്കരൻ, വെങ്കിടേഷ് രാമകൃഷ്ണൻ, എം ജി രാധാകൃഷ്ണൻ, കെ പി മോഹനൻ, അച്യുത് ശങ്കർ, ആർ പാർവതീദേവി, അഭിലാഷ് മോഹൻ, എസ് ബിജു, ഡോ. എസ് ആർ സഞ്ജീവ്, ബി ശ്രീജൻ, പി ആര്യ എന്നിവർ സെമിനാറുകളിൽ വിഷയങ്ങൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home