തൃശൂരിൽ ഹെൽമെറ്റ് ധരിച്ചിട്ടും സ്കൂട്ടർ യാത്രികർക്ക് പിഴ ചുമത്തി

കാമറയില്‍ പതിഞ്ഞ ദൃശ്യം
തൃശൂർ: തൃശൂർ വാടാനപ്പിള്ളിയിൽ ഹെൽമെറ്റ് ധരിച്ചിട്ടും സ്കൂട്ടർ യാത്രികർക്ക് പിഴ ചുമത്തിയതായി പരാതി. കാരമുക്ക് സ്വദേശികളായ സഹോദരിമാർക്കാണ് 500 രൂപ പിഴ ചുമത്തിയത്. ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്നാണ് പൊലീസ് അയച്ച ചലാനിൽ പറയുന്നത്. എന്നാൽ ചലാനൊപ്പമുള്ള ചിത്രത്തിൽ ഇരുവരും ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നത് വ്യക്തമാണ്. എന്നിട്ടും പിഴയീടാക്കിയതിനെതിരെ കുടുംബം അന്തിക്കാട് പൊലീസിൽ പരാതി നൽകി.
എസ്പി ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിർദേശമാണ് പൊലീസ് നൽകിയത്. സ്കൂട്ടർ യാത്രികർ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ ചലാൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പൊലീസ് അറിയിച്ചു.








0 comments