Deshabhimani

സാന്ത്വനവുമായി പിണറായി വിജയൻ അട്ടപ്പാടിയിലെത്തി

PINARAYI ATTAPADI.jpg
വെബ് ഡെസ്ക്

Published on Nov 18, 2026, 10:46 AM | 1 min read

പാലക്കാട്‌: യുഡിഎഫ് ഭരണത്തിന്റെ ഇരുണ്ട ചക്രവാളങ്ങൾ നിഴലിക്കുന്ന അട്ടപ്പാടിയിൽ സാന്ത്വനവുമായി പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെത്തി. കുഞ്ഞുങ്ങൾ നഷ്ടമായ ദമ്പതികളെ കണ്ട്‌ ആശ്വസിപ്പിക്കാനും അവരുടെ പ്രയാസങ്ങൾ നേരിൽകേട്ട്‌ മനസിലാക്കാനുമാണ്‌ അദ്ദേഹം എത്തിയത്. നവജാതശിശു മരിച്ച കുഞ്ഞിന്റെ അമ്മ രാജിയെ മുക്കാലിയിലെ വീട്ടിലെത്തി പിണറായി സന്ദർശിച്ച് ആശ്വസിപ്പിച്ചു. മുൻമന്ത്രിമാരായ പി പ്രസാദ്, എം ബി രാജേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് തുടങ്ങിയവർ പിണറായി വിജയനൊപ്പമുണ്ടായിരുന്നു.


യുഡിഎഫ് ഭരണം തുടങ്ങിയ ആറുമാസത്തിനിടയിൽ നാല്‌ നവജാത ശിശുക്കൾ ഉൾപ്പെടെ 10 കുഞ്ഞുങ്ങൾ മരിച്ച അട്ടപ്പാടിയിൽ ആരോഗ്യ സംവിധാനം ആകെ തകർന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ എല്ലാ സിസ്റ്റവും തകർന്നു. സമൂഹ അടുക്കളകൾ ഇല്ലാതായി. ഒന്നരമാസം മുതൽ മൂന്നരവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക്‌ എല്ലാ മാസവും ലഭിച്ചിരുന്ന 2000 രൂപ ധനസഹായവും ഇ‍ൗ സർക്കാർ വന്നതോടെ നിർത്തിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home