കിഫ്ബി
print edition പള്ളിക്കൂടങ്ങൾ പറയും നാടിന്റെ മാറ്റം

തിരുവനന്തപുരം : ഓടുപൊട്ടി ചോർന്നൊലിക്കുന്ന മേൽക്കൂരകളും ഇടിഞ്ഞുവീഴാറായ ചുമരുകളും. ഇൗ അവസ്ഥയിൽനിന്ന് പൊതുവിദ്യാലയങ്ങൾ, സ്റ്റാർഹോട്ടലുകളെ വെല്ലുന്ന നിലയിലേക്ക് ഉയർന്നുപറന്നത് കിഫ്ബിയുടെ ചിറകിൽ. അത്യാധുനിക സൗകര്യമുള്ള ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, എസി, ലിഫ്റ്റ്, ടൈൽവിരിച്ച മുറ്റം തുടങ്ങി സ്കൂളുകളുടെ മാറ്റത്തിന്റെയെല്ലാം പിറകിൽ കിഫ്ബി.
കിഫ്ബി വഴി 973 സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 3,220 കോടിരൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പുതിയ കെട്ടിടങ്ങൾക്ക് മാത്രമായി 141 സ്കൂളിന് അഞ്ചുകോടി വീതവും 386 സ്കൂളിന് മൂന്നുകോടി വീതവും 446 സ്കൂളിന് ഒരുകോടി വീതവുമാണ് ലഭ്യമാക്കിയത്. ഇതിൽ 645 കെട്ടിടം നിർമാണം പൂർത്തിയായി. കിഫ്ബിയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിലൂടെ നിർമാണം പുരോഗമിക്കുന്ന 328 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം അനിശ്ചിതത്വത്തിലാണ്.
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്ളുകൾക്ക് 66 കോടിയാണ് ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയത്. സർക്കാർ, എയ്ഡഡ് സ്കൂൾ ഹൈടെക് ആക്കാന് 682.06 കോടിയും 16,027 സ്കൂളിന് 3.74 ലക്ഷത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും നൽകി. 4,752 സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിലെ 55,000 ക്ലാസ് മുറി ഹൈടെക്ക് ആക്കി. ലാപ്ടോപ്, മൾട്ടിമീഡിയ പ്രൊജക്-ടർ, ഹൈ സ്-പീഡ് ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി സൗകര്യങ്ങളും ലഭ്യമാക്കി. 11,275 പ്രൈമറി സ്കൂളിൽ ഹൈടെക് ലാബുണ്ടായി. ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയ ഇൗ പശ്ചാത്തല വികസനത്തിന്റെ അടിവേരാണ് യുഡിഎഫ് സര്ക്കാര് ഇളക്കുന്നത്.









0 comments