ad
Deshabhimani

മൂന്നാറിൽ സ്‌കൂൾ കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; 2 പേർ പിടിയിൽ

rape
വെബ് ഡെസ്ക്

Published on Jun 20, 2026, 03:02 PM | 1 min read

മൂന്നാർ: മൂന്നാറിൽ രണ്ടു സ്കൂൾ കുട്ടികളെ യുവാക്കൾ പീഡിപ്പിച്ചതായി പരാതി. മൂന്നാർ മാട്ടുപ്പെട്ടി റോഡിലെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളാണ് പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയത്.


ചൊവ്വാഴ്ച രാവിലെ പെൺകുട്ടികളുമായി ലോഡജിൽ എത്തിയ യുവാക്കൾ രണ്ടുദിവസമായി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ എത്താത്തതിനെ തുടർന്ന് പെൺകുട്ടികളോട് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.


രക്ഷിതാക്കൾ നൽകിയ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പൊലീസ് പിടിയിലായി. തമിഴ്നാട് ഡിണ്ടിഗലിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home