ad
Deshabhimani

കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരിക്ക്

school bus accident
വെബ് ഡെസ്ക്

Published on Oct 16, 2025, 05:05 PM | 1 min read

കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോതോലി പീടികയിൽ നാലോടെയാണ് അപകടം ഉണ്ടാകുന്നത്. ഇരു ബസിലെയും ഡ്രൈവർമാർക്ക് പരിക്കുണ്ട്.


ഇലഞ്ഞിയിലെ സെന്റ് ഫിലോമിന സ്കൂൾ, ഞീഴൂർ കടുത്തുരുത്തി സെന്റ് കുരിയാക്കോസ് സ്കൂൾ എന്നീ സ്കൂളുകളിലെ ബസുകളാണ് കൂട്ടിയിടിച്ചത്. സ്കൂൾ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് തിരികെ എത്തിക്കുമ്പോഴാണ് അപകടം. വിവിധ ക്ലാസുകളിലെ കുട്ടികൾ ബസിലുണ്ടായിരുന്നു.


സീറ്റിലിടിച്ചാണ് ചില കുട്ടികൾക്ക് പരിക്കേറ്റത്. രണ്ട് ബസ് ഡ്രൈവർമാരുടേയും കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മോനിപ്പള്ളി, കൂത്താട്ടുകുളം, പിറവം ആശുപത്രികളിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home