ad
Deshabhimani

സ്കൂൾ ബസ് ചായക്കടയിലിടിച്ച് ഒരു മരണം; 5 പേർക്ക് പരിക്ക്

School bus accident.jpg
വെബ് ഡെസ്ക്

Published on Oct 13, 2025, 07:33 PM | 1 min read

മലപ്പുറം: സ്കൂൾബസ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാളിലെ ദാറുല്‍ ഹിദായ സ്‌കൂളിലെ കുട്ടികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.


കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയന്‍ (58) ആണ് അപകടത്തിൽ മരിച്ചത്. റോഡരികിൽ നിന്ന വിജയനെയും സമീപത്ത് നിന്ന വിദ്യാപീഠം സ്കൂളിലെ വിദ്യാർത്ഥിയെയും ഇടിച്ച ശേഷമാണ് ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറിയത്.


ചായക്കടയിൽ ഇരിക്കുകയായിരുന്ന കുട്ടൻ, തൊട്ടടുത്ത കടയിലെ മോഹനൻ, റോഡരികിൽ നിന്ന വിദ്യാർഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് പരിക്കേറ്റത്. ചായക്കടയ്ക്ക് അകത്തിരുന്ന കുട്ടൻ അപകടത്തിൽ ബസിനുള്ളിൽ കുടുങ്ങിപ്പോക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടനെ പൊലീസും അഗ്നിശമനസേനയും ഒന്നര മണിക്കൂറോളം സമയമെടുത്താണ് പുറത്തെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home