സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; 5 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം ആലംകോടാണ് സംഭവം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. പിൻസീറ്റിലിരുന്ന വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കുട്ടികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.










0 comments