print edition ധനസഹായ അപേക്ഷ ഉപേക്ഷിച്ചനിലയിൽ ; കുട്ടികൾക്ക് സഹായം ഉറപ്പാക്കുമെന്ന് പട്ടികവർഗ വികസനവകുപ്പ്

പാലക്കാട്
പട്ടികവർഗ വിദ്യാർഥികളുടെ ധനസഹായ അപേക്ഷ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർശനനടപടിയുമായി പട്ടികവർഗ വികസന വകുപ്പ്. കൊല്ലങ്കോട് ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്നുദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഉപേക്ഷിക്കപ്പെട്ട അപേക്ഷകളിൽ അർഹരായ വിദ്യാർഥികൾക്ക് ധനസഹായം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം ഷമീന അറിയിച്ചു.
അപേക്ഷകൾ പട്ടികവർഗ ഡയറക്ടറേറ്റിലേക്ക് കൈമാറി. എങ്ങനെയാണ് അപേക്ഷകൾ കുറ്റിക്കാട്ടിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കും. കാരണം കാണിക്കൽ നോട്ടീസിന് മറുപടി കിട്ടിയശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും. സംഭവത്തിൽ പട്ടികവർഗ ഡയറക്ടർക്കും റിപ്പോർട്ട് നൽകി.
അപേക്ഷകൾ തപാലിൽ അയക്കാനോ മറ്റേതെങ്കിലും നടപടികൾക്കോ ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ നിർദേശം നൽകിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ല. ചൊവ്വാഴ്‌ചയാണ് യാക്കര പാലത്തിനുസമീപം കുറ്റിക്കാട്ടിൽ 13 വിദ്യാർഥികളുടെ ധനസഹായ അപേക്ഷ കണ്ടെത്തിയത്.









0 comments