'സേ നോ ടു ഡ്രഗ്‌സ്, ബീ എ ഹീറോ'; ശിശുദിന ആശംസകളുമായി മോഹൻലാൽ

കൊച്ചി: ശിശുദിനത്തിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി തുടരണമെന്ന് ആഹ്വാനം ചെയ്ത് നടൻ മോഹൻലാൽ. ശിശുദിന ആശംസകൾ നൽകി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് നടന്റെ സന്ദേശം. എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ‘നർക്കോട്ടിക് ഈസ് എ ഡർട്ടി ബിസിനനസ്’ എന്ന റീൽ ഡയലോഗിനൊപ്പം 'ബീ എ ഹീറോ, സെ നോടു ടു ഡ്രഗ്‌സ്' എന്ന റിയൽ ഡലോഗ് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഭാവിയെ വാർത്തെടുക്കുന്ന ബാല്യത്തിൽ നിന്നുതന്നെ നല്ല ശീലങ്ങൾ തുടങ്ങാം.
വിശ്വശാന്തി ഫൗണ്ടേഷൻ യോഗദിനത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ആണ് 'ബീ എ ഹീറോ, സെ നോടു ടു ഡ്രഗ്‌സ്'. നർക്കോട്ടിക് കൺട്രോൺ ബ്യൂറോയുമായി ചേർന്നാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിൻ മോഹൻലാൽ ആണ് ഉദ്‌ഘാടനം ചെയ്തത്. ലഹരിക്കെതിരായ പോരാട്ടത്തിൽ ഒരോരുത്തരും സൂപ്പർഹീറോ ആകണമെന്ന് മോഹൻലാൽ അന്ന് വ്യക്തമാക്കിയിരുന്നു. ദൃശ്യം 3 എന്ന ജിത്തു ജോസഫ്- മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോയ്ക്കൊപ്പമാണ് ശിശുദിനത്തിൽ മോഹൻലാൽ സന്ദേശം പങ്കുവച്ചത്.
നാടിന്റ രക്ഷകരാകുന്ന ഹീറോകളായി മയക്കുമരുന്നത് ഉപയോഗവും, വ്യാപനവും തടയാൻ നിലകൊള്ളണം. ലഹരിയുടെ തീക്കനൽ വീണ് വരണ്ടുപോകാൻ ഒരുജീവതത്തെയും അനുവദിക്കരുത്. ആരോഗ്യമുള്ള ശരീരത്തെയും മനസിനെയും നശിപ്പിക്കുന്നതാണ് ലഹരിയുടെ ഉപയോഗം. ലഹരി ഉപയോഗിക്കാൻ ആരെയും അനുവദിക്കരുത്. ‘‘നർക്കോട്ടിക് ഈസ് എ ഡർട്ടി ബിസിനനസ്’’- എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.










0 comments