print edition ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: സത്യനാരായണ മൂര്‍ത്തിയുടെ സംഘത്തിലെ 4 പേരെക്കുറിച്ച് വിവരം

സത്യനാരായണ മൂര്‍ത്തി
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങെന്ന പേരില്‍ എറണാകുളം സ്വദേശിയില്‍നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണ മൂര്‍ത്തിയുടെ സംഘാംഗങ്ങളെക്കുറിച്ച് അന്വേഷകസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലുപേരെക്കുറിച്ചാണ് സത്യനാരായണ മൂര്‍ത്തി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.
സത്യനാരായണ മൂർത്തിയുമായി ഇവർ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. സത്യനാരായണ മൂര്‍ത്തിയുടെ ഫോണ്‍വിളി വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതിൽനിന്നാണ് അന്വേഷകസംഘത്തിന് വിവരങ്ങൾ ലഭിച്ചത്.
മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ സത്യനാരായണ മൂര്‍ത്തിയെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളി ടൈസണ്‍ രാജു റിമാന്‍ഡിലാണ്. അന്വേഷണം പുരോഗമിക്കുന്നമുറയ്‌ക്ക് ഇരുവരെയും കസ്‌റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യംചെയ്യും.
ക്യാപ്പിറ്റലിക്‌സ് എന്ന വെബ്‌സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24,76,21,042 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. 2023 മാര്‍ച്ച് 15 മുതല്‍ ആഗസ്ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്.










0 comments