print edition ആർഎസ്‌എസ്‌വൽക്കരണത്തിന് ഗവർണർക്ക് സതീശന്റെ മൗനാനുവാദം: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ആർഎസ്‌എസ്‌വൽക്കരണത്തിന് വി ഡി സതീശൻ മൗനാനുവാദം നൽകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്‌എസ് നൂറാംവാർഷികത്തിന്റെ ഭാഗമായി സർസംഘ് ചാലക് മോഹൻ ഭാഗവത് സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ്‌ചാൻസലർമാർ സംഘാടകരെപ്പോലെ ഉണ്ടായി.
കേരള, എംജി, മലയാളം സർവകലാശാലയിലെ വിസിമാരാണ് പങ്കെടുത്തത്. ഇത് കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ അതിഗൗരവമായി ബാധിക്കുന്ന പ്രശ്‌നമാണ്. ഇക്കാര്യത്തിൽ എല്ലാവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സതീശൻ മാപ്പ് പറയാൻ പറഞ്ഞത്. മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നതാആർഎസ്‌എസ് നൂറാംവാർഷികത്തിന്റെ ഭാഗമായി സർസംഘ് ചാലക് മോഹൻ ഭാഗവത് സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ്‌ചാൻസലർമാർ സംഘാടകരെപ്പോലെ ഉണ്ടായി. ണോ ഇൗ പ്രശ്‌നം. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങളെ എൽഡിഎഫ് ഭരിക്കുന്പോൾ പ്രതിരോധിച്ചു. എന്നാൽ അന്ന് പ്രതിപക്ഷ നേതാവും യുഡിഎഫും ഗവർണർക്കൊപ്പമായിരുന്നു. യുഡിഎഫ് പിന്തുണയിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് ആർഎസ്‌എസ് നേതാക്കളെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ എംജി യൂണിവേഴ്‌സിറ്റി വിസിയായി ആർഎസ്‌എസ് നോമിനിയെ നിശ്‌ചയിച്ചപ്പോഴും മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഒരക്ഷരം മിണ്ടിയില്ല.
എംജിയിൽ 19 സെനറ്റ് അംഗങ്ങളെ നിയമിച്ചപ്പോഴും പ്രതിഷേധിച്ചില്ല. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ മാപ്പിലൊതുക്കാനുള്ള നീക്കം. തെരഞ്ഞെടുപ്പുകാലത്ത് സിപിഐ എം– ബിജെപി ഡീലാണെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. യുഡിഎഫ് അധികാരത്തിലേറി ഒരുമാസം തികയും മുന്പേ ഡീൽ ആര് തമ്മിലാണെന്ന് വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments