നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടതായി കുറിപ്പ്; സോഷ്യൽ മീഡിയയിൽ ശാരദാ മുരളീധരന് വ്യാപക പിന്തുണ

തിരുവനന്തപുരം: വര്‍ണ വിവേചനം നേരിട്ടെന്ന കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണ. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ സംബന്ധിച്ചായിരുന്നു കുറിപ്പ്. പിന്നാലെ രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിരവധിയാളുകൾ വർണ വിവേചനം നേരിട്ടിരുന്നതായും ചീഫ് സെക്രട്ടറിക്ക് പിന്തുണ അറിയിച്ചും രംഗത്തെത്തി.
കഴിഞ്ഞ ഏഴുമാസമായി തന്റെയും ഭർത്താവിന്റെയും നിറം തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നുണ്ടെന്നും അതിൽ വലിയ വേദന തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ആദ്യമൊരു കുറിപ്പ് പങ്കുവച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പോസ്റ്റിന് താഴെ വന്ന കമൻ്റുകൾ തന്നെ അസ്വസ്ഥയായാക്കിയതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് തുടർന്ന് പങ്കുവച്ച കുറിപ്പിൽ ശാരദാ മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റ് പിൻവലിച്ചെങ്കിലും ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. കറുപ്പ് നിറത്തെ ഇത്ര മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും ചീഫ് സെക്രട്ടറി കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് ശാരദാ മുരളീധരന് പിന്തുണ അറിയിച്ച് സാമൂഹികമാധ്യമത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.









0 comments