ad
Deshabhimani

സംസ്‌കൃത സര്‍വകലാശാലയിലും കാവിവൽക്കരണം ; ആർഎസ്‌എസുകാരെ തിരുകിക്കയറ്റാൻ ഗവര്‍ണർ

Sanskrit University rss agenda
വെബ് ഡെസ്ക്

Published on Jul 25, 2025, 02:36 AM | 1 min read


തിരുവനന്തപുരം

സർവകലാശാല നൽകിയ പേരുകൾ വെട്ടി സംസ്‌കൃത സർവകലാശാല സിൻഡിക്കറ്റിലേക്ക് സംഘപരിവാറുകാരെ അംഗങ്ങളായി നിർദേശിച്ച് ​ഗവർണർ. സർവകലാശാലാ ചട്ടം ലംഘിച്ചാണ്‌ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആർഎസ്എസ് കേന്ദ്രത്തിന്റെ ആജ്‌ഞ നടപ്പാക്കുന്നത്‌. താൽക്കാലിക വിസി പ്രൊഫ. കെ കെ ​ഗീതാകുമാരി അധ്യാപകരുമായി ചർച്ചചെയ്‌ത്‌ യോഗ്യരായവരുടെ പേരുകൾ തീരുമാനിച്ച് ചാൻസലർക്ക് കൈമാറിയെങ്കിലും ഒരാളെപ്പോലും പട്ടികയിലുൾപ്പെടുത്തിയില്ല.


ആർഎസ്എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘിൽ അം​ഗങ്ങളായ ഡോ. ആർ എസ് വിനീത് (അസിസ്റ്റന്റ് പ്രൊഫസർ, എൻഎസ്എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ഡോ. സിന്ധു അന്തർജനം (അസോസിയേറ്റ് പ്രൊഫസർ, ആലപ്പുഴ എസ്ഡി കോളേജ്), ആർഎസ്എസ് അനുഭാവികളായ ഡോ. എസ് ശ്രീകലാദേവി (റിട്ട. അസോസിയേറ്റ് പ്രൊഫസർ, നീറമൺകര എൻഎസ്എസ് കോളേജ്), ഡോ. കെ ഉണ്ണികൃഷ്‌ണൻ (റിട്ട. പ്രിൻസിപ്പൽ, തിരുവനന്തപുരം ​ഗവ. സംസ്‌കൃത കോളേജ്) എന്നിവരെയാണ് സിൻഡിക്കറ്റിലേക്ക് നിർദേശിച്ചത്. കലിക്കറ്റ് സർവകലാശാലയിലും ​സംഘപരിവാർ നോമിനികളെ സിൻഡിക്കറ്റിലേക്ക്‌ ഗവർണർ നിർദേശിച്ചിരുന്നു.


വെറ്ററിനറി സർവകലാശാലയിൽ സിൻഡിക്കേറ്റിന്‌ സമാനമായ മാനേജ്‌മെന്റ്‌ കൗൺസിലിലേക്കും സംഘപരിവാറുകാരെ നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home