ad
Deshabhimani

സർക്കാരും സംഘപരിവാറും ഒരു കുടക്കീഴിൽ: നിർബാധം ചങ്ങാത്തം; ലീഗ്‌ ഒത്താശ

bjp congress
avatar
സി കെ ദിനേശ്‌

Published on Sep 02, 2026, 12:54 AM | 1 min read

തിരുവനന്തപുരം : കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ സാഹചര്യത്തെ അട്ടിമറിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറുമായി ഒത്തുതീർപ്പുണ്ടാക്കി യുഡിഎഫ്‌ സർക്കാർ. അധികാരത്തിലേറി നൂറുദിവസത്തിനിടയിൽ ഭംഗിയായി നടപ്പാക്കിയതും ആർഎസ്‌എസ്‌ ബാന്ധവം മാത്രം. ഇത്തരം വിഷയങ്ങളിൽ നിലപാട്‌ എടുക്കാതെ ഒളിച്ചുകളിക്കുകയാണ്‌ മുസ്ലിംലീഗ്‌.


പി എം ശ്രീ, വി സി നിയമനം, വന്ദേമാതരം, ലൈഫ്‌ പദ്ധതി, വഖഫ്‌ ബോർഡ്‌, സവർക്കറെക്കുറിച്ച്‌ സ്കൂൾ ക്വിസ്‌ തുടങ്ങിയ വിഷയങ്ങളിൽ ആർഎസ്‌എസ്‌ ദാസ്യം പ്രകടമാക്കിയ സന്ദർഭങ്ങൾ അനവധി. അവയെല്ലാം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്കുകളും ലീഗ്‌ നേതാക്കളുടെ സമീപനവും വ്യക്തമാക്കുന്നത്‌.


സർവകലാശാലകളെ ആർഎസ്‌എസിന്‌ അടിയറവയ്‌ക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതം വി സി നിയമനത്തിൽ മാത്രമായി ഒതുങ്ങില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്ത്‌ പഠിക്കണമെന്ന്‌ ലോക്‌ഭവൻ തീരുമാനിക്കും. മതനിരപേക്ഷ അടിത്തറയും ശാസ്‌ത്രബോധത്തിന്‌ പ്രാധാന്യവുമുള്ള പാഠങ്ങൾ വെട്ടിക്കളയുകയും അന്ധവിശ്വാസങ്ങളും ഇതരമത വിരോധവും സിലബസിൽ നിറയുകയും ചെയ്യും.


തിരുവനന്തപുരത്തെ ഓണം വാരാഘോഷ സമാപനത്തിൽ ആർഎസ്‌എസ്‌ നേതാവായ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും സർക്കാർ നയത്തിന്റെ ഭാഗമാണ്‌. അത്‌ പ്രോട്ടോക്കോളിന്റെ ഭാഗമാണെന്ന സർക്കാർ വിശദീകരണം മറ്റൊരു കള്ളം. യുഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞയിലും ആറന്മുള ജലോത്സവ ചടങ്ങിലും വന്ദേമാതരം മുഴുവൻ ആലപിച്ചതും യാദൃശ്ചികമല്ല.


ഫണ്ട്‌ തരപ്പെടുത്താൻ ആർഎസ്‌എസ്‌ പാദസേവയ്ക്ക്‌ മടിയില്ലെന്ന്‌ ഉറപ്പിക്കുന്നതാണ്‌ പി എം ശ്രീയിലും പിഎംഎവൈയിലും സർക്കാർ തീരുമാനം. ഭിത്തിയിൽ മോദി മുദ്ര പതിപ്പിച്ചാലെ പാവങ്ങളുടെ വീട്‌ നിർമാണത്തിന്‌ വിഹിതം തരൂവെന്ന്‌ കേന്ദ്രം വാശിപിടിച്ചപ്പോൾ എൽഡിഎഫ്‌ സർക്കാർ അതിന്‌ കീഴടങ്ങിയില്ല. ഇപ്പോൾ ഏത്‌ മുദ്രയും വയ്ക്കാമെന്നതാണ്‌ സ്ഥിതി. കേന്ദ്ര സർക്കാർ എന്ത്‌ ഗൂഢനീക്കമാണോ വഖഫ്‌ ബോർഡിൽ അമുസ്ലീങ്ങളെ വച്ച്‌ നടപ്പാക്കാൻ ലക്ഷ്യമിട്ടത്‌, അത്‌ ശിരസാവഹിച്ചുകൊള്ളാം എന്നാണ്‌ സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തത്‌. ഇത്തരം നിലപാടുകൾക്കെതിരെ സമരം ചെയ്താൽ തല്ലിയൊതുക്കുന്നതും മോദി സർക്കാരിനെ അനുകരിച്ചാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home