സാമ്രാജ്യത്വവിരുദ്ധ റാലിയിൽ ആയിരങ്ങൾ

ഗോപി
Published on Sep 02, 2026, 01:47 AM | 1 min read
കൊൽക്കത്ത : ഇടതുപക്ഷ പാർടികളുടെ ആഭിമുഖ്യത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ–യുദ്ധ വിരുദ്ധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ലോകമൊട്ടാകെ ഉയരുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച റാലി സമാധാനത്തിനും മാനവരാശിയുടെ നിലനിൽപ്പിനുമായി യോജിച്ചുപോരാടാൻ ആഹ്വാനം ചെയ്തു. അമേരിക്കൻ അധിനിവേശം അവസാനിപ്പിക്കുക, മോദി സർക്കാരിന്റെ സാമ്രാജ്യത്വ അനുകൂല നിലപാട് തിരുത്തുക, വർഗീയ കലാപങ്ങളും മത വിദ്വഷവും തടയുക, പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നത്. എസ്‌പ്ലനേഡ് ലെനിൻ പാർക്കിൽ നിന്നും ആരംഭിച്ച റാലി ഉത്തര കൊൽക്കത്തയിലെ മഹാജാതിസദനിൽ സമാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും മറ്റ് ഇടതുപക്ഷ നേതാക്കളും സംസാരിച്ചു. സിപിഐ എം കൊൽക്കത്ത ജില്ലാ സെക്രട്ടറി കല്ലോൽ മജുംദാർ അധ്യക്ഷനായി.










0 comments