print edition സന്ദീപിന്റെ സംസ്‌കാരം നടത്തി; കോൺഗ്രസ് നേതാക്കളായ പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

ചിറ്റാർ : പത്തനംതിട്ട ചിറ്റാർ കൊടുമുടി ആദിവാസി ഉന്നതിയിലെ സന്ദീപ്(36) കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാക്കളായ പ്രതികളുടെ അറസ്‌റ്റ് ബുധനാഴ്‌ച രേഖപ്പെടുത്തും. കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അട്ടത്തോട് പ്രസിഡന്റ് മൂഴിയ്‌ക്കൽ ഗോപി(കൊച്ചുഗോപി– 60 ), ബൂത്ത് സെക്രട്ടറി കൃഷ്‌ണവിലാസം കൃഷ്ണൻകുട്ടി(ഡീസന്റ് കൃഷ്‌ണൻകുട്ടി– 54), മലയാലപ്പുഴ സ്വദേശി സുരേഷ്‌കുമാർ(58) എന്നിവരെ ചിറ്റാർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവർ രക്ഷപ്പെടാനുപയോഗിച്ച വാഹനത്തിൽനിന്ന് ഒറ്റക്കുഴൽ തോക്കും വടിവാളും വെടിയുണ്ടകളും വാക്കത്തി, കോടാലി, കമ്പിവടി തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി. തോക്ക് കൈവശംവച്ച കുറ്റത്തിന് പ്രതികളെ റാന്നി കോടതി റിമാൻഡ് ചെയ്‌തു. കൊലപാതകം നടത്തിയ കുറ്റത്തിന് ബുധനാഴ്‌ച കൊട്ടാരക്കര ജയിലിൽ എത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സന്ദീപ് വനംവകുപ്പിൽ ജോലിക്ക് കയറാനുള്ള കാത്തിരിപ്പിനിടെയാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.










0 comments