മതേതരചേരിക്കകത്ത് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു; ജമാഅത്തെ ഇസ്ലാമി നാടിനാപത്തെന്ന് സമസ്ത നേതാവ്

കോഴിക്കോട്: മതരാഷ്ട്രവാദികളായ ജമാ അത്തെ ഇസ്സാമിക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത നേതാവ് ഒപിഎം അഷറഫ്. മതേതരചേരിക്കകത്ത് നുഴഞ്ഞുകയറാനാണ് ജമാഅത്തെ ഇസ്ലാമിയുടെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രം ഉപേക്ഷിച്ചെന്ന വാദം വിശ്വസനീയമല്ല. നമ്മുടെ അടുക്കളയിലൂടെ അവരുടെ ആശയം കടത്തിവിടുകയാണ്. ഇത് നാടിനാപത്താണെന്നും എസ്കെഎസ്‍എസ്‍എസ്‍എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഒപിഎം അഷറഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയുമായി യുഡിഎഫ് പരസ്യ സഖ്യത്തിൽ ഏർപ്പെട്ടത് ചർച്ചയായിരിക്കെയാണ് സമസ്ത നേതാവിന്റെ വിമർശനം.
സ്ഥാപകനായ അബുൾ അഅംലാ മൗദൂദിയുടെ മതരാഷ്ട്രസിദ്ധാന്തത്തിന് അകത്തുനിന്നാണ് കഴിഞ്ഞകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തിച്ചത്. ഇന്നേവരെ മൗദൂദിയെ തള്ളിപ്പറയാൻ ജമാഅത്തെ ഇസ്ലാമി തയ്യാറായിട്ടില്ല. മതരാഷ്ട്രവാദമല്ല തങ്ങളുടേതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെൽഫെയർ പാർടിക്ക് എങ്ങനെയാണ് പറയാൻ സാധിക്കുകയെന്നും ഒപിഎം അഷറഫ് ചോദിച്ചു.










0 comments