ad
Deshabhimani

print edition പിഎം ശ്രീക്കെതിരെ 
വീണ്ടും നിലപാട്‌ 
കടുപ്പിച്ച്‌ സമസ്‌ത

PM Shri Fund
വെബ് ഡെസ്ക്

Published on Jul 14, 2026, 01:41 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജൻഡയാണെന്നും ഇ‍ൗ നീക്കത്തിൽ നിന്ന്‌ സർക്കാർ പിന്മാറണമെന്നുമുള്ള നിലപാട്‌ കൂടുതൽ ശക്തമായി ആവർത്തിച്ച്‌ സമസ്‌ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. പദ്ധതി പ്രകാരമുള്ള പഠനരീതി നാടിനെ കുട്ടിച്ചോറാക്കുമെന്നും സമൂഹത്തിൽ വലിയ വിപത്ത് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി വി ഡി സതീശന്‌ നിവേദനം നൽകിയ ശേഷമാണ്‌ അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌. പദ്ധതിക്കുപിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ഒരു കാരണവശാലും നടപ്പാക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. പദ്ധതി രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക്‌ കടുത്ത ദോഷംചെയ്യും.


ഗാന്ധിജിയുടെ സ്ഥാനത്ത് നാഥുറാം ഗോഡ്‌സെയെ പ്രതിഷ്ഠിക്കാനുള്ള ചരിത്രവിരുദ്ധമായ ഉള്ളടക്കങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നും ഉമർ ഫൈസി മുക്കം ആവശ്യപ്പെട്ടു.


‘തൂഫാൻ' ക്യാമ്പയിന് സമസ്ത പിന്തുണ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ‘ഇസ്‌ലാമിക് അറബിക് യൂണിവേഴ്സിറ്റി' സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home