ആറാലുംമൂട് ഗോപന്റെ മരണം; പരിശോധനാ ഫലം വേഗത്തിലാക്കാൻ നാളെ കോടതിയെ സമീപിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ മരണകാരണം അറിയാനുള്ള രാസപരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ (തിങ്കളാഴ്ച) കോടതിയെ സമീപിക്കും. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലബോറട്ടറി ചീഫ് കെമിക്കൽ എക്നാസാമിനർ,പത്തോളജി വിഭാഗം മേധാവി എന്നിവർക്കാണ് പൊലീസ് കോടതി മുഖാന്തരം നോട്ടീസ് നൽകുക. ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളു. സാധാരണ ഈ റിപ്പോർട്ടുകൾക്ക് ഒരുമാസം വരെ കാലതാമസമുണ്ടാകും.
ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്. മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യുകയും ചെയ്തു.
0 comments