ad
Deshabhimani

പണവും സ്പോൺസർഷിപ്പും ഉള്ളവനേ ആർഎസ്പിയിൽ പദവിയുള്ളൂ; പാർട്ടിയിൽ ഷിബു ബേബി ജോണിന്റെ ഏകാധിപത്യ നടപടി; രാജിവെച്ച് സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ്

saji

ഷിബു ബേബി ജോണിനെതിരെ സജി ഡി ആനന്ദ്

വെബ് ഡെസ്ക്

Published on Mar 02, 2026, 04:51 PM | 2 min read



ആർഎസ്പിയിൽ വീണ്ടും രാജി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് രാജിവെച്ചു. ഷിബു ബേബി ജോണിന്റെ ഏകാധിപത്യ നടപടിക്കെതിരെയാണ് രാജിയെന്ന് സജി ഡി ആനന്ദ് പറഞ്ഞു. പണവും സ്പോൺസർഷിപ്പും ഉള്ളവനേ ആർഎസ്പിയിൽ പദവിയുള്ളൂ എന്നും അദ്ദേഹം തുറന്നടിച്ചു. പണമുള്ളവനെ പദവി ഉള്ളൂ, അല്ലെങ്കിൽ സ്പോൺസർഷിപ്പ് വേണം. ഇപ്പോ നിൽക്കുന്ന സ്ഥാനാർത്ഥിക്ക് സ്പോൺസർഷിപ്പ് ഉണ്ടെന്നാണ് സൂചനയെന്നും സജി ഡി ആനന്ദ് പറഞ്ഞു. ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിച്ചില്ലെന്നും ഇഷ്ടപ്രകാരം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു എന്നും സജി ഡി ആനന്ദ് ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളില്‍ ജനാധിപത്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആർഎസ്‌പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദും നേരത്തെ രാജിവെച്ചിരുന്നു.


സജി ഡി ആനന്ദിന്റെ വാക്കുകൾ ഇങ്ങനെ :


ആർഎസ്പിയെ സംബന്ധിച്ചിടത്തോളം അതിന്റെ സംഘടനാപരമായ തീരുമാനങ്ങൾ എടുക്കുന്നത്, ഏതു വിഷയമായാലും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. ആ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനം അംഗീകരിച്ചു പോവുകയാണ് സാധാരണ ചെയ്യുന്നത്. ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാതെ, ഭൂരിപക്ഷത്തെ നിഷേധിച്ചുകൊണ്ട് ഏകപക്ഷീയമായി ഒരു വ്യക്തിയുടെ താല്പര്യത്തിന് വിധേയമായി തീരുമാനം മാറ്റിമറിക്കുക എന്ന് പറയുന്നതിനോട് യോജിക്കാൻ എനിക്ക് സംഘടനാപരമായി കഴിയാത്തതിനാനലാണ് രാജിവയ്ക്കുന്നതെന്ന് സജി ഡി ആനന്ദ് പറഞ്ഞു.


സംഘടനാപരമായ തീരുമാനത്തിന് വിരുദ്ധമായിട്ടുള്ള തീരുമാനം എടുത്തുകൊണ്ട് മുന്നോട്ടു പോകുന്ന പ്രസ്ഥാനത്തെ അംഗീകരിക്കാൻ കഴിയില്ല. സ്ഥാനാർത്ഥികളുടെ പേരുകൾ വരുമ്പോൾ സംഘടനാപരമായ തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം വരുന്ന ആളെ അംഗീകരിക്കുക എന്നുള്ളത് മാന്യതയാണ്. ആ മാന്യത ഇല്ലാത്തതുകൊണ്ടാണ് ഞാൻ രാജിവെച്ചത്.


ഇപ്പോൾ ഒരാൾ ഏകാധിപതിയായി ഈ സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ പാർട്ടി മത്സരിപ്പിച്ചില്ല. ആർഎസ്പി എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാവി സംഘടനാപരമായ ലൈനിലൂടെ അല്ലാതെ മുന്നോട്ടു പോകുന്നത് കൊണ്ട് തന്നെ അത് ക്ഷയിച്ചു പോകും.


ഞാൻ ഒരു രാഷ്ട്രീയ ചേരിയിലും ഇനി ചേരുന്നില്ല. ഞാൻ അവിഹിതമായി സമ്പത്ത് ഉണ്ടാക്കിയവൻ അല്ല. ഒരു മാർഗ്ഗത്തിലും സമ്പത്ത് സമാഹരിക്കാൻ നടക്കുന്നവൻ അല്ല. പാർട്ടിയിൽ പണമുള്ളവനെ പദവി ഉള്ളൂ അല്ലെങ്കിൽ സ്പോൺസർഷിപ്പ് വേണം. ഇപ്പോ നിൽക്കുന്ന സ്ഥാനാർത്ഥിക്ക് സ്പോൺസർഷിപ്പ് ഉണ്ടെന്നാണ് ചിലര് പറയുന്നത്. എനിക്കറിയില്ല, ഷിബു ബേബിന്റെ സ്പോൺസറിങ് ഉണ്ടെന്നാണ് പറയുന്നത്. കോടികൾ ഉള്ളവന് ആരെയും സ്പോൺസർ ചെയ്യാമല്ലോ, ആ കോടികൾ ഉള്ളവന് എന്തും ചെയ്യാമല്ലോ.


ഒരു മുതലാളിയും എക്സ് എംഎൽഎമാരും ചേർന്നുള്ള ഒരു ലോബി ഈ പാർട്ടി കൈയടക്കി എന്നുള്ളതാണ് എന്റെ അഭിപ്രായം. ഭൂരിപക്ഷ തീരുമാനങ്ങളെ അംഗീകരിക്കാത്ത ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്ന മുതലാളിയുടെ പാർട്ടിയിൽ നിൽക്കാൻ എനിക്ക് താല്പര്യമില്ല.

ഇപ്പോ ഇതെല്ലാം പറയുമ്പോൾ ഇതിനകത്ത് ഒരു പ്രശ്നമുണ്ട്, ഇപ്പോ സജി ഡി ആനന്ദിനെ എന്തുകൊണ്ട് കാൻഡിഡേറ്റ് ആയിട്ട് പരിഗണിച്ചില്ല എന്നതാണ് പ്രശ്നം. എന്നാൽ ഷിബു ബേബി ജോണിന് ഒരു ഉത്തരമുണ്ട്. ഇരവിപുരം ഡിവിഷനിൽ സജി ഡി ആനന്ദ് പരാജയപ്പെട്ട ആളാണ് എന്നും അതുകൊണ്ട് സജി ഡി ആനന്ദിനെ പരിഗണിച്ചില്ല എന്നുമാണ് ഷിബു ബേബി ജോൺ പറയുന്നത്. എന്നാൽ ഷിബു ബേബി ജോൺ എത്ര തോറ്റിട്ടും ചവറയിൽ വീണ്ടും സ്ഥാനാർത്ഥിയല്ലേ എന്നും നാണമില്ലേ എന്നും സജി ഡി ആനന്ദ് ചോദിച്ചു.


ബാബു ദിവാകരൻ പരാജയപ്പെട്ടിട്ടില്ലേ? 28,000 വോട്ടിനല്ലേ കഴിഞ്ഞ തവണ നൗഷാദിനോട് പരാജയപ്പെട്ടത്. അപ്പോ ഇതിനകത്ത് പരാജയപ്പെടാത്തത് ആരാ? പ്രേമചന്ദ്രൻ പോലും പരാജയപ്പെട്ടിട്ടില്ലേ? അപ്പൊ സജി ഡി ആനന്ദിന് അയോഗ്യത. ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒന്ന് പരാജയപ്പെട്ടുപോയി. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുന്ന ഒരു ഡിവിഷനിലാണ്. അവിടെ അവിടെ കൗൺസിലറായി ഇരുന്നിട്ടുള്ള ആളാണ് പ്രിയദർശൻ.


അന്തസ്സുണ്ടെങ്കിൽ ഞാൻ പഞ്ചായത്ത് മെമ്പർ ആയിരുന്ന ഈ ഡിവിഷനിലേക്ക് തരണമായിരുന്നു എന്നും സജി ഡി ആനന്ദ് ചൂണ്ടിക്കാട്ടി. അപ്പോള്‍ ജയം എങ്ങനെയെന്ന് ഞാൻ കാണിച്ചു കൊടുക്കുമായിരുന്നു. അത് തരാതെ എന്നെ അവിടെ കൊണ്ടിട്ട് അറുക്കുകയായിരുന്നു. അവരുടെ രാഷ്ട്രീയ ലക്ഷ്യം എന്നെ ഇല്ലാതാക്കുക എന്നുള്ളതാണ്. എന്ന് വെച്ചാൽ സമ്പത്തുള്ളവൻ മതി, സമ്പത്തില്ലാത്തവനായ ഞാൻ

ആർഎസ്പിയിൽ വേണ്ട എന്നതാണ് അവരുടെ രാഷ്ട്രീയം എന്നും സജി ഡി ആനന്ദ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home