ad
Deshabhimani

അക്കാദമി വാർഷികം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു

print edition സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

award
വെബ് ഡെസ്ക്

Published on Oct 30, 2025, 01:22 AM | 2 min read

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 69–ാം വാർഷികവും പുരസ്‌കാരവിതരണച്ചടങ്ങും മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. ഇ‍ൗ വർഷത്തെ വിശിഷ്‌ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്‌തു. പ്രൊഫ. കെ വി രാമകൃഷ്‌ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക്‌ വിശിഷ്‌ടാംഗത്വം സമ്മാനിച്ചു. 50,000 രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.


സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്കാരം പി കെ എൻ പണിക്കർ, എം എം നാരായണൻ, പയ്യന്നൂർ കുഞ്ഞിരാമൻ, ടി കെ ഗംഗാധരൻ, കെ ഇ എൻ കുഞ്ഞഹമ്മദ്, മല്ലിക യൂനിസ് എന്നിവർക്കും സമ്മാനിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. എം കെ മോഹനൻ, അശോകൻ ചരുവിൽ, വി എസ്‌ ബിന്ദു, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പി കെ മിനി എന്നിവർ സംസാരിച്ചു.


അക്കാദമി അവാർഡ് ജേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ‘ഭാഷയിലെ ഭാഷകൾ’ എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംവാദം നടന്നു. അക്കാദമി ജനറൽ കൗൺസിൽ അംഗം എൻ രാജൻ, പബ്ലിക്കേഷൻസ് ഓഫീസർ എൻ ജി നയനതാര എന്നിവരും സംസാരിച്ചു. അക്കാദമി അവാർഡുകളും എൻഡോവ്‌മെന്റുകളും കെ സച്ചിദാനന്ദൻ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായി. ഇ പി രാജഗോപാലൻ അക്കാദമി അവാർഡ് ജേതാക്കളെയും ഡോ. ആര്‍ ശ്രീലതാവർമ എൻഡോവ്മെന്റ് ജേതാക്കളെയും പരിചയപ്പെടുത്തി.


അനിത തമ്പി (കവിത), ജി ആര്‍ ഇന്ദുഗോപന്‍ (നോവൽ), വി ഷിനിലാല്‍ (ചെറുകഥ), ശശിധരന്‍ നടുവില്‍ (നാടകം), ജി ദിലീപന്‍ (സാഹിത്യ വിമർശനം), പി ദീപക് (വൈജ്ഞാനിക സാഹിത്യം), ഡോ. കെ രാജശേഖരന്‍ നായര്‍ (ആത്മകഥ), കെ ആര്‍ അജയന്‍ (യാത്രാവിവരണം), ചിഞ്ജു പ്രകാശ് (വിവർത്തനം), ഇ എന്‍ ഷീജ (ബാല സാഹിത്യം), നിരഞ്ജന്‍ (ഹാസസാഹിത്യം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

ഡോ. എസ് എസ് ശ്രീകുമാര്‍, ഡോ. കെ സി സൗമ്യ, ഡോ. ടി എസ് ശ്യാംകുമാര്‍,സലിം ഷെരീഫ്, ദുര്‍ഗാപ്രസാദ്, രാഹുല്‍ രാധാകൃഷ്ണന്‍, ഡോ. കെ പി പ്രസീദ എന്നിവർ വിവിധ എൻഡോവ്‌മെന്റുകൾ ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home