ad
Deshabhimani

എല്ലാ കക്ഷികളും വാദങ്ങൾ എഴുതിനൽകണം; ശബരിമല യുവതീപ്രവേശനത്തിൽ ഒൻപതം​ഗ ബെഞ്ച്

supreme court
വെബ് ഡെസ്ക്

Published on Feb 16, 2026, 11:45 AM | 1 min read

ന്യ‍ൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി ഒൻപതം​ഗ ബെഞ്ച് രൂപീകരിച്ചു. ഏപ്രിൽ ഏഴ് മുതൽ വാദം തുടങ്ങും. 22വരെയാണ് വാദം. സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എല്ലാ കക്ഷികളും മാർച്ച്‌ 14 നുള്ളിൽ മറുപടി എഴുതി നൽകണം.


കേസ് ഏറ്റവും വിശാലമായി കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേന്ദ്ര സർക്കാർ റിവ്യൂ ഹർജികളെ പിന്തുണയ്ക്കും.

അമിക്കസ്ക്യൂറിയായി കെ പരമേശ്വറിനെ നിയമിച്ചു. യുവതികൾക്ക്‌ പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളാണ്‌ പരിഗണിച്ചത്.


2019ലാണ്‌ കേസ്‌ അവസാനം പരി​ഗണിച്ചത്‌. അന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജസ്റ്റിസ്‌ സൂര്യകാന്ത്‌ മാത്രമാണ്‌ ഇന്ന്‌ കോടതിയിലുള്ളത്‌. 2018ലായിരുന്നു യുവതീ പ്രവേശന വിധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home