ad
Deshabhimani

ശബരിമല സ്വർണമോഷണം: യുഡിഎഫ് കൺവീനർക്കെതിരെയുള്ള അന്വേഷണം ഗൗരവതരം:- മന്ത്രി വി ശിവൻകുട്ടി

v shivan disability
വെബ് ഡെസ്ക്

Published on Feb 07, 2026, 06:02 PM | 1 min read

തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്‌ എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വർണം മോഷ്ടിച്ചവരും വിറ്റവരുമായ പ്രതികളുമായി അടൂർ പ്രകാശ് നടത്തിയെന്ന് പറയപ്പെടുന്ന കൂടിക്കാഴ്ചകൾ കേവലം യാദൃശ്ചികമല്ല. പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ കൈപ്പറ്റിയെന്ന ആരോപണം ക്രിമിനൽ ഗൂഢാലോചനയുടെ വ്യക്തമായ സൂചനയാണ് നൽകുന്നതെന്ന്‌ മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇത് കേവലമൊരു രാഷ്ട്രീയ ആരോപണമല്ല. കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിലേക്ക് കടന്നിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വച്ച് പ്രതികളുമായി നടത്തിയ കൂടിക്കാഴ്ചകൾ വലിയൊരു അഴിമതി ശൃംഖലയിലേക്ക് വിരൽ ചൂണ്ടുന്നു. അഴിമതിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന യുഡിഎഫ് നേതൃത്വം, സ്വന്തം കൺവീനർ തന്നെ ഇത്തരം ഒരു ഹീനമായ കേസിൽ പ്രതിക്കൂട്ടിലാകുമ്പോൾ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്.

രാജ്യത്തെ അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ പോലും സ്വർണക്കള്ളന്മാർക്ക് എത്താൻ സാധിച്ചു എന്നത് ഗൗരവകരമാണ്. ഇക്കാര്യത്തിൽ അടൂർ പ്രകാശും കോൺഗ്രസ് നേതൃത്വവും വസ്തുതകൾ വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home