ശരാശരി 8500
സ്പോട്ട് ബുക്കിങ് വരെ നൽകും

print edition തീർഥാടകർ നിറഞ്ഞ്‌ കാനനപാതകളും ; സുരക്ഷാ ക്രമീകരണങ്ങളുമായി വനംവകുപ്പ്‌

sabarimala traditional path

സത്രം– പുല്ലുമേട്‌ കാനനപാത വഴി എത്തുന്ന തീർഥാടകർക്ക്‌ നിർദേശം നൽകുന്ന വനംവകുപ്പ്‌ ഉദ്യോഗസ്ഥർ

avatar
ജിതിൻ ബാബു

Published on Dec 03, 2025, 02:27 AM | 2 min read


ശബരിമല

മണ്ഡലകാലത്ത്‌ ശബരിമല തീർഥാടകരുടെ ഒഴുക്കിനൊപ്പം സജീവമായി കാനനപാതകളും. 46,000ത്തോളം പേരാണ്‌ കാനനപാതകൾ വഴി ഇതുവരെ ദർശനത്തിനെത്തിയത്‌. സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള 12 കിലോമീറ്റർ പാതയാണ്‌ തീർഥാടകർ കൂടുതലായും തെരഞ്ഞെടുക്കുന്നത്‌. ചൊവ്വാഴ്ച 1,615 പേർ ഉൾപ്പെടെ 24,470 പേരാണ്‌ ഇതുവഴി സന്നിധാനത്ത്‌ എത്തിയത്‌. എരുമേലി കാനനപാത വഴി 11,923 പേരും ദർശനത്തിനെത്തി. ഇതിൽ 1,022 കുട്ടികളാണ്‌. കുട്ടികൾക്ക്‌ മധുരം നൽകിയാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ യാത്രയാക്കുന്നത്‌. വന്യമൃഗ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാവിലെ വനംവകുപ്പിന്റെ പരിശോധനയ്ക്ക്‌ ശേഷമാണ്‌ തീർഥാടകരെ വനപാത വഴി കടത്തിവിടുക.


എരുമേലിയിൽനിന്ന്‌ രാവിലെ ആറ്‌ മുതൽ വെെകിട്ട് അഞ്ച്‌ വരെയും അഴുതക്കടവിൽനിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ രണ്ടര വരെയും മുക്കുഴിയിൽനിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ മൂന്ന്‌ വരെയുമാണ്‌ തീർഥാടകർക്ക്‌ പ്രവേശനം. സത്രം വഴി രാവിലെ ഏഴ്‌ മുതൽ പകൽ രണ്ട് വരെ മാത്രമേ കടത്തിവിടൂ. സത്രത്തിൽ വനം വകുപ്പിന്റെ സെക്ഷൻ ഓഫീസുണ്ട്‌. വനം വകുപ്പ്‌ ജീവനക്കാർ, എലിഫന്റ്‌ സ്‌ക്വാഡ്‌ അംഗങ്ങൾ ഉൾപ്പെടെ ആകെ 71 പേരുടെ സേവനം ഈ പാതയിലുണ്ട്‌.


ശരാശരി 8500
സ്പോട്ട് ബുക്കിങ് വരെ നൽകും

വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ(എസ്ഒ) ആർ ശ്രീകുമാർ. ബുക്ക്‌ ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽനിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷ്യൽ കമീഷണർ എസ്ഒയുമായി ആലോചിച്ചാണ് 5,000ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വ വൈകിട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.


ശബരിമല പരിധിക്ക്‌ പുറത്താകില്ല

ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിന്‌ വേഗതയേകി ബിഎസ്എന്‍എല്‍. മണ്ഡലകാലം തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ വർഷം സീസൺ മുഴുവൻ 500 സിം മാത്രം നൽകിയിടത്താണ്‌ ഇ‍ൗ വർധന. നെറ്റ്‌വര്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടൊപ്പം എല്ലായിടത്തും 4ജി സേവനവും ഉറപ്പാക്കി. 230 ഫൈബർ ടു ദി ഹോം കണക്ഷനുകളും 300 എംബിപിഎസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ സാധ്യമാക്കി.


24 മണിക്കൂർ കസ്‌റ്റമര്‍ സര്‍വീസ് സെന്റര്‍ പമ്പയിലും ശബരിമലയിലുമുണ്ട്‌. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും 4-ജി സിം അപ്ഗ്രഡേഷന്‍, റീചാര്‍ജ്, ബില്‍ പെയ്‌മെന്റ്‌ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home