ad
Deshabhimani

print edition ശബരിപാത : സർക്കാരിന്റെ വീഴ്ച അംഗീകരിച്ച് 
യുഡിഎഫ് എംപിമാർ

sabari rail ai image
വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ശബരി റെയിൽപ്പാത നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച അംഗീകരിച്ച് യുഡിഎഫ് എംപിമാർ. അങ്കമാലി–എരുമേലി ശബരിപാതയുടെ തുടർനടപടി ചർച്ചചെയ്യാൻ ഉടൻ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്‌ കത്ത് നൽകുമെന്നാണ്‌ യുഡിഎഫ് എംപിമാർ അറിയിച്ചത്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബഹ്‌നാൻ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ് എന്നിവർ കത്ത് നൽകുമെന്ന് അറിയിച്ചതായി ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.


അതേസമയം, പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂമന്ത്രി എ പി അനിൽകുമാറിന്റെ വാദം. വിശദപഠനത്തിനുശേഷമാണ് എൽഡിഎഫ് സർക്കാർ കേന്ദ്രാനുമതി തേടിയതും സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങിയതുമെന്നിരിക്കെ വീണ്ടും പഠനമെന്ന വാദം ദുരൂഹമാണ്. പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണിത്‌. കേന്ദ്രം മരവിപ്പിച്ച പദ്ധതിക്ക് നിരന്തര ഇടപെടലിലൂടെയാണ് എൽഡിഎഫ് സർക്കാർ അനുമതി നേടിയെടുത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home