ad
Deshabhimani

print edition നിറപുത്തരി ഇന്ന്‌; ശബരിമല നട തുറന്നു

Sabarimala.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

ശബരിമല : നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു. സന്നിധാനത്ത് അതിശക്തമായ മഴയാണ്. തിങ്കളാഴ്‌ചയാണ്‌ നിറപുത്തരി. പുലർച്ചെ നാലിന്‌ ദർശനത്തിനായി നട തുറക്കും. 5.30ന് പതിനെട്ടാംപടിക്ക്‌ സമീപത്തുനിന്നും നെൽകറ്റകൾ പ്രദക്ഷിണമായി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ എത്തിക്കും. 5.40നും 6.20നും ഇടയിലാണ് നിറപുത്തരി പൂജകൾ. നിറപുത്തരിയോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി രാത്രി 10ന്‌ നടയടയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home