ആദ്യ ദിനം തന്നെ വമ്പൻ കലക്ഷൻ; 'ഐ ആം ഗെയിം' ഞെട്ടിച്ചോ?

കൊച്ചി: ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം തിയറ്ററുകളിൽ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റ ആദ്യ ദിന കലക്ഷൻ 2 കോടിയാണ്. ഹൈപ്പ് കയറിയ ഫസ്റ്റ് ഹാഫ് എന്നാണ് പ്രേക്ഷക പ്രതികരണം. ദുൽഖറിന്റെയും പെപ്പയുടേയും മികച്ച പ്രകടനങ്ങൾ ശ്രദ്ദേയമായി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്തിരിക്കുന്നത്. തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം, മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആണെന്നാണ് ആദ്യ പ്രതികരണങ്ങൾ. ജിംഷി ഖാലിദിൻ്റെ ദൃശ്യങ്ങളും ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും മികച്ച അനുഭവമായി.
തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സീ മ്യൂസിക് സ്വന്തമാക്കിയത്. ആഗസ്ത് 20ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
നിങ്ങൾക്കെന്ത് തോന്നുന്നു? പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ചിത്രമായിരുന്നോ, ഞെട്ടിച്ചോ 'ഐ ആം ഗെയിം' ?









0 comments