Deshabhimani

print edition ശബരിമല: മിൽമ നെയ്യ് മറിച്ചുവിറ്റ കേസ്‌: 
കരാറുകാരൻ റിമാൻഡിൽ

Milma
വെബ് ഡെസ്ക്

Published on Oct 25, 2026, 01:00 AM | 1 min read

കൊല്ലം: ശബരിമലയിൽ എത്തിക്കേണ്ട 11,040 കിലോഗ്രാം മിൽമ നെയ്യ് മറിച്ചുവിറ്റ കേസിൽ കരാറുകാരനെ കോടതി റിമാൻഡ്‌ ചെയ്‌തു. മൺറോതുരുത്ത് പേഴുംതുരുത്ത് ശ്രീവിഹാറിൽ എസ് എസ് ബിനുവിനെയാണ്‌ കൊല്ലം വിജിലൻസ് കോടതി ജില്ലാ ജയിലിൽ റിമാൻഡ്‌ ചെയ്‌തത്‌. ശനി പുലർച്ചെ തിരുവനന്തപുരത്തുനിന്നാണ്‌ ബിനുവിനെ അറസ്റ്റ്‌ ചെയ്തത്‌.


തമിഴ്‌നാട്ടിലെ ലിയോ ട്രേഡേഴ്‌സ്, ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്ക്‌ നെയ്യ് മറിച്ചുവിറ്റതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ശബരിമലയിലേക്കുള്ള മിൽമ നെയ്യ്‌ വ്യാജരേഖ ചമച്ച് ചെക്ക്‌പോസ്‌റ്റ്‌ വഴി കടത്തി. പകരം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്‌.


2025-ലെ മകരവിളക്കിനായി പുറത്തുനിന്ന് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ് 2024-ൽ ആണ് തീരുമാനിച്ചത്. ടെൻഡറിൽ ആറ് സ്ഥാപനം പങ്കെടുത്തെങ്കിലും നടപടി പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു. സാധാരണ നെയ്യിനെക്കാൾ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതിയെന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ടെൻഡറിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ ഒരു സ്ഥാപനം നെയ്യ്‌ ലിറ്ററിന് 369രൂപയ്ക്ക് നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, മിൽമയിൽനിന്ന് 510 രൂപയ്ക്കാണ് വാങ്ങിയത്. കൂടിയ വിലയ്‌ക്ക്‌ വാങ്ങിയ നെയ്യാണ് മറിച്ചുവിറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home