print edition ശബരിമല നെയ്യ് മറിച്ചുവിറ്റ സംഭവം: കരാർ നടപടികളുടെ ലംഘനം അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയിൽ മായം ചേർന്ന നെയ്യ് ഉപയോഗിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ കരാർ നടപടികൾ ലംഘിക്കപ്പെട്ടോയെന്ന് അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. സംഭവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്‌പിക്ക് ചുമതല നൽകി. ഭക്ഷ്യാസുരക്ഷാ പരിശോധനയിലുണ്ടായ വീഴ്‌ച, ഉദ്യോഗസ്ഥരുടെ പങ്ക്, ബോർഡിന്റെ സാമ്പത്തിക നഷ്ടം എന്നിവ പരിശോധിക്കാനും നിർദേശം നൽകി. ഇൗ സീസണിൽ തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നതായും ദേവസ്വം ബോർഡ് അറിയിച്ചു. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് ശുപാർശ ന ൽകി.










0 comments