ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനാപകടം; ഏഴ് വയസുകാരി ഉൾപ്പെടെ നാലുപേര്‍ മരിച്ചു

ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസുകാരി ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.










0 comments