ad
Deshabhimani

എസ്‌ ശ്രീജിത്ത്‌ ഡിജിപിയാകും ; യോഗേഷ്‌ ഗുപ്‌ത ബെവ്‌കോ സിഎംഡി

 s sreejith ips
വെബ് ഡെസ്ക്

Published on Jul 31, 2026, 11:04 PM | 1 min read

തിരുവനന്തപുരം : പൊലീസ്‌ തലപ്പത്ത്‌ അഴിച്ചുപണി. റോഡ്‌ സേഫ്‌റ്റി കമീഷണറായ ഡിജിപി യോഗേഷ്‌ ഗുപ്‌തയെ ബിവറേജസ്‌ കോർപറേഷൻ (ബെവ്‌കോ) സിഎംഡിയായി നിയമിച്ചു. നിധിൻ അഗർവാൾ വിരമിച്ചതിനാൽ ഒഴിവ്‌ വന്ന ഫയർഫോഴ്‌സ്‌ ഡയറക്ടർ ജനറലിന്റെ ചുമതല ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായക്ക്‌ കൈമാറി. നിധിൻ അഗർവാൾ വിരമിച്ചതോടെ ഒഴിവുവന്ന ഡിജിപി പദവി എഡിജിപി എസ്‌ ശ്രീജിത്തിന്‌ നൽകാനും സർക്കാർ തീരുമാനിച്ചു.

ബിവറേജസ്‌ കോർപറേഷൻ സിഎംഡിയായിരുന്ന എം ആർ അജിത്‌കുമാർ സസ്‌പെൻഷനിലായതിനാലാണ്‌ യോഗേഷ്‌ ഗുപ്‌തയെ നിയമിച്ചത്‌. നിലവിൽ സീനിയർ എഡിജിപിയും അജിത്‌കുമാറാണ്‌. അതിനാൽ ഡിജിപി പദവി കിട്ടേണ്ടത്‌ അദ്ദേഹമായിരുന്നു. സസ്‌പെൻഷനിലായതിനാൽ തൊട്ടടുത്തുള്ള എഡിജിപിയായ എസ്‌ ശ്രീജിത്തിന്‌ ഡിജിപി പദവി നൽകാൻ തീരുമാനിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home