'എൻ എം' ആരെന്ന് തിരിച്ചറിഞ്ഞു; ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമത്തില്‍ പൊലീസിന് നിർണായക വിവരം

അനന്തു അജി
തിരുവനന്തപുരം: ആർഎസ്എസ് ക്യാമ്പിൽ നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജി (24) ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസിന് നിർണായക വിവരം ലഭിച്ചു. അനന്തു ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ച 'എൻ എം' ആരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സജീവപ്രവർത്തനം നടത്തുന്ന നേതാവിലേക്കാണ് അന്വേഷണം നീളുന്നത്.
തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അനന്തു കുട്ടിക്കാലത്ത് പോയിരുന്ന ആർഎസ്‌എസ് ശാഖയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കുടുംബാംഗങ്ങളുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശിക്കുന്ന 'എന്‍ എം' എന്നയാളെ ബന്ധുക്കൾക്ക് അറിയാം. അനന്തുവിനെ ചികിത്സിച്ച ഡോക്റുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് ക്യാമ്പുകളിൽവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നാണ് അനന്തുവിന്റെ കുറിപ്പിലുള്ളത്. കോട്ടയം വഞ്ചിമല സ്വദേശിയായ അനന്തുവിനെ കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂൾഡ് പോസ്റ്റിട്ടശേഷം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വയസ്സുമുതല്‍ പീഡനത്തിനിരയാക്കിയെന്നും ഇത് മാനസികപ്രശ്നങ്ങള്‍ക്ക് കാരണമായെന്നും അനന്തു രേഖപ്പെടുത്തിയിരുന്നു. താന്‍ ലോകത്ത് ഇത്രയേറെ വെറുക്കുന്ന ഒരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനെ സുഹൃത്താക്കരുതെന്നും വിഷം കൊണ്ടുനടക്കുന്നവരാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ.









0 comments