ad
Deshabhimani

print edition ആർഎസ്‌എസ്‌ അജൻഡ 
സർക്കാർ ഒളിച്ചുകടത്തുന്നു: സമസ്‌ത

samastha
avatar
പ്രത്യേക ലേഖകൻ

Published on Jun 12, 2026, 12:55 AM | 1 min read

കോഴിക്കോട്‌: വി ഡി സതീശൻ സർക്കാർ ആർഎസ്‌എസ്‌ അജൻഡ ഒളിച്ചുകടത്തുകയാണെന്ന ആരോപണവുമായി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ). നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്തത്‌ ചൂണ്ടിക്കാട്ടിയാണ്‌ സമസ്തയുടെ വിമർശം. പിഎം ശ്രീ പദ്ധതിയിലെ വ്യക്തതയില്ലാത്ത നിലപാടുകൾ സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായും മുഖപത്രമായ ‘സുപ്രഭാത’ത്തിലെ മുഖപ്രസംഗത്തിലൂടെ സമസ്‌ത വ്യക്തമാക്കി. ജനവിശ്വാസത്തെ തോൽപ്പിക്കുന്ന കാൽവയ്പുകളാണ്‌ സർക്കാരിന്റെ ആദ്യദിനങ്ങളിൽ ഉണ്ടായതെന്ന്‌, ‘നിലപാടെന്നാൽ ഒളിച്ചുകളിയല്ല’ എന്ന ശീർഷകത്തിൽ വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.

പിഎം ശ്രീ മാത്രമല്ല, കഴിഞ്ഞ സർക്കാരിആർഎസ്‌എസ്‌ അജൻഡ 
സർക്കാർ ഒളിച്ചുകടത്തുന്നു: സമസ്‌തന്റെ കാലത്ത്‌ പല്ലും നഖവും ഉപയോഗിച്ച്‌ എതിർത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രതയാണ്‌ സർക്കാരിന്‌. നയപ്രഖ്യാപനത്തിലോ ധവളപത്രത്തിലോ കേന്ദ്രവിമർശം വരാതിരിക്കാനുള്ള അതീവജാഗ്രത എങ്ങനെ സംഭവിച്ചു? ഇ‍ൗ ആശങ്കയ്‌ക്ക്‌ ഇത്രയും ദിവസമായിട്ടും മറുപടിയുണ്ടായില്ല. ഭരണം മാറിയിട്ടും കേന്ദ്രനിലപാടിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നിട്ടും നയപ്രഖ്യാപനത്തിൽ അതേക്കുറിച്ച്‌ പരാമർശിക്കാത്തത്‌ ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന ന്യായീകരണത്തിൽ ഒതുങ്ങുന്നതാണോ? ഗവർണർ വിസമ്മതിച്ചാലും നിയമസഭയിൽ അതേക്കുറിച്ച്‌ ഒരുവരി പ്രസ്‌താവനപോലും നടത്താത്തത്‌ അന്പരപ്പിക്കുന്നതാണ്‌.

ഗവർണറുടെ അമിതാധികാര പ്രവണതയെ എതിർക്കാത്തതിന്‌ സമയമായില്ല എന്നതാണ്‌ വിശ ദീകരണമെങ്കിൽ മറ്റുപല കാര്യങ്ങളിലും കാണിക്കുന്ന തിടുക്കത്തെ എങ്ങനെ ന്യായീകരിക്കും. സർവകലാശാലകളെ പിടിയിലൊതുക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ എതിർക്കാൻ ഭരണനേതൃത്വം മടിക്കുന്നതായും മുഖപ്രസംഗത്തിൽ വിമർശിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home