Deshabhimani

സ്കൂളുകളിൽ സ്കോളർഷിപ്പ് നടത്താൻ ആർഎസ്എസിന് അനുമതി; സതീശന്റെ കാവിപ്രേമത്തിൽ ലീ​ഗിന് മൗനം

V D Satheesan

വി ഡി സതീശന്‍, എന്‍ ഷംസുദ്ദീന്‍

വെബ് ഡെസ്ക്

Published on Nov 14, 2026, 08:13 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ സംഘപരിവാർ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് ‌അനുമതി നൽകി. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല പൂർണമായും സംഘപരിവാറിന് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമാണ് വി ഡി സതീശൻ സർക്കാരിന്റെ നടപടി.


ഉത്തരവ് വിവാദമായതോടെ അനുമതി റദ്ദാക്കി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ തടിയൂരി. അനുമതി നൽകിയത് അറിഞ്ഞില്ലെന്ന പതിവ് നാടകമാണ് ലീഗ് മന്ത്രിയിൽ നിന്നുണ്ടായത്. ഇതോടെ എല്ലാ വകുപ്പിലും കൈകടത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ സംഘി സതീശനായെന്നും ലീ​ഗ് മന്ത്രിമാരെ പേടിപ്പിച്ച് മൂലയ്ക്ക് ഇരുത്തിയെന്നുമുള്ള വിമർശനം കടുത്തിരിക്കുകയാണ്..


സംഘരിവാർ സംഘടനയുടെ കീഴിലുള്ള ബാല​ഗോകുലം പ്രസിദ്ധീകരിക്കുന്ന മയിൽപ്പീലി മാസിക സംഘടിപ്പിക്കുന്ന 'യങ് സ്കോളർ എക്സാമിനാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറിയും ആർഎസ്എസിന്റെ അധ്യാപക സംഘടനാ നേതാവുമായ ടി അനൂപ് കുമാറിന് അനുമതി നൽകിയുള്ള ഉത്തരവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയത്. കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മാസികയാണ് മയിൽപ്പീലി. ഇവരുടെ വർ​ഗീയപ്രചാരണത്തിന് വേദിയൊരുക്കിയത് കേരള ഭരണം സംഘപരിവാറിന്റെ പൂർണ നിയന്ത്രണത്തിലാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്.


‌ദേശീയ അധ്യാപക പരിഷത്തിന് ഇത്തരമൊരു പരീക്ഷ നടത്താൻ വകുപ്പിന്റെ അനുമതി ലഭിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. അഞ്ചു മുതൽ 10-ാം ക്ലാസു വരെയുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനാണ് യങ് കോളർ എക്സാം പദ്ധതിയിലൂടെ ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായുള്ള മത്സരങ്ങൾ നിലവിൽ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ മാസം 30-ാം തീയതി ഇതിന്റെ സ്കൂൾ തലത്തിലുള്ള പരീക്ഷകൾ നടന്നിരുന്നു. നവംബർ 14 ന് (ഇന്ന്) സബ്ജില്ലാ പരീക്ഷകൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടക്കുന്നുണ്ട്. ജില്ലാതല മത്സരങ്ങൾ നവംബർ 22 നും സംസ്ഥാന തല മത്സരം നടന്നതിന് ശേഷം സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home