അനന്തുവിന്റെ ആത്മഹത്യ
print edition ആർഎസ്‌എസ് നേതാവിന്റെ പീഡനക്കേസ് പൊൻകുന്നം പൊലീസിന്

കോട്ടയം: ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസന്വേഷണം പൊൻകുന്നം പൊലീസിന് കൈമാറി. തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്തത്.
ആർഎസ്‌എസ് നേതാവായ നിതീഷ് മുരളീധരൻ തന്നെ മൂന്നുവയസ്സുമുതൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അനന്തു അജി സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ചെയ്ത വീഡിയോയിൽ പറയുന്നത്. ആർഎസ്‌എസ് ക്യാമ്പുകളിൽ കുട്ടികളെ മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കുന്നുവെന്നതിന്റെ വിവരങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നപ്പോൾ മുതൽ നിതീഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം നടക്കുന്നു. ആർഎസ്‌എസിന്റെ പിന്തുണയോടെയാണ് ഇയാൾ ഒളിവിൽ കഴിയുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.









0 comments