പീഡനപരാതിയിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

ചാല: പീഡനപരാതിയിൽ ആർഎസ്എസ് പ്രാദേശിക നേതാവിനെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തു. കിഴക്കേക്കോട്ട വാഴപ്പള്ളി സ്വദേശി കൃഷ്ണദാസ് (54) ആണ് അറസ്റ്റിലായത്. തെങ്കാശി സ്വദേശിനിയായ 35-കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.
നവംബർ 26 മുതൽ 29വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഈസ്റ്റ്ഫോർട്ട് വാഴപ്പള്ളിയിൽ കൃഷ്ണദാസ് നടത്തിവരുന്ന ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. ഹോട്ടൽ ജീവനക്കാർക്കായി ഇയാൾ ഒരുക്കിയിരുന്ന താമസസ്ഥലത്ത് വെച്ചാണ് പീഡനം നടന്നത്. പത്മനാഭസ്വാമി ക്ഷേത്രം കര്‍മചാരി സംഘ് ( ബിഎംഎസ് ) നേതാവാണ് കൃഷ്ണദാസ്. ഫോർട്ട് എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. റിമാൻഡ് ചെയ്തു.







0 comments